Posts

Showing posts from December, 2019

ചൊവ്വാഴ്ച നല്ലദിവസം

Image
ചെവ്വാഴ്ചകൾ  അവൾക്ക് എന്നും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു. തൻ്റെ ജനനം ഒരു ചൊവ്വാഴ്ച ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ മുതലാണ് അവൾ ചൊവ്വാഴ്ചകളെ ശ്രദ്ധിച്ചു തുടങ്ങിയത്. അവളുടെ അതുവരെയുള്ള ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങളും ചൊവ്വാഴ്ചയുമായി ബന്ധപ്പെട്ടതായിരുന്നു. ഉന്നത പഠനത്തിന് അർഹയായതും, പരീക്ഷാ ഫലം വന്നതും, ഒരു ജോലി ലഭിച്ചതും എല്ലാം ചൊവ്വാഴ്ച്ചകളിൽ ആയിരുന്നു. ഒരു നിമിത്തം പോലെ കൂടെ ജോലിചെയ്യുന്ന അവനെ അവൾ ശ്രദ്ധിച്ചു തുടങ്ങിയതും ഒരു ചൊവ്വാഴ്ചയായിരുന്നു. വർഷങ്ങൾ പിന്നിട്ട നിശബ്ദ പ്രണയത്തിനുശേഷം അവൻ അവളോട് പ്രണയം തുറന്നു പറഞ്ഞതും ഒരു ചൊവ്വാഴ്ചയായിരുന്നു. അങ്ങനെ ചൊവ്വ എന്ന ദിവസം അവൾക്കേറ്റവും പ്രിയപ്പെട്ട ദിവസമാകുകയായിരുന്നു. വിവാഹത്തിനായി ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് വീട്ടുകാർ അവൾക്കൊരു ജാതകം കുറിച്ചതും അതിൽ 'ചൊവ്വാദോഷമുള്ളതായി' വീട്ടുകാരും, കൂടെ നാട്ടുകാരും അറിഞ്ഞതും.  'ഒരു ചൊവ്വാദോഷക്കാരിയെ പ്രണയിച്ചു രക്തസാക്ഷിയാകാൻ ഞാനില്ല' അവൻ അവളെ മറന്നിരിക്കുന്നു!! ആ ദിവസം ഏതാണെന്ന് അവൾ ശ്രദ്ധിച്ചില്ല.  പിന്നീട് ചൊവ്വാഴ്ചകളെയും... ഒരുകാലത്തു അവളുടെ ഭാഗ്യമായിരുന്ന ...

ഇവിടെ ഇനിയും ഇൻക്വിലാബുകൾ മുഴങ്ങട്ടെ...

Image
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങൾ, ഇടയിലൂടെ കടന്നുപോകുന്ന രാജവീഥിയും, സമാന്തരമായി തീവണ്ടിപ്പാളവും... അവ ചെന്നെത്തുന്നത് ഹുസൈനിവാല എന്ന ഗ്രാമത്തിലാണ്. പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയിലാണ് അനേക യുദ്ധങ്ങളുടെ തീവ്രതയും വിഭജനത്തിന്റെ കണ്ണീരും ഏറ്റുവാങ്ങിയ ഈ ഗ്രാമം. സത് ലജ് നദി ഈ ഗ്രാമത്തിന്റെ അതിര് പങ്കിടുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടചരിത്രത്തിലെ അനശ്വര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയ ലാഹോര്‍ ജയില്‍ ഇവിടെനിന്നും അധികം അകലെയല്ല. ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവർ സമാധികൊള്ളുന്ന ഗ്രാമം. ഈ ഗ്രാമത്തിലൂടെ പോകുമ്പോൾ പണ്ട് പഠിച്ച പാഠപുസ്തകങ്ങളിലെ പേരുകൾക്ക് ജീവൻ വച്ച് നമ്മളിലൊരാളായി കൂടെവരുന്നുണ്ടെന്നുതോന്നും... ഒരു നാട് തന്നെ ചരിത്രമായി മാറുന്ന അപൂർവ അനുഭവം.  ലഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടിഷ് സർക്കാർ വധശിക്ഷയ്ക്കു വിധിച്ച ഭഗത് സിങ്, സുഖ്‌ദേവ്, രാജ് ഗുരു എന്നിവരുടെ സമാധി സ്ഥലമാണു സത്‌ലജിന്റെ ഈ തീരപ്രദേശം. ബ്രിട്ടീഷ് ഗവർമെന്റ് വധശിക്ഷ നടപ്പിലാക്കിയ ശേഷം മൂന്നുപേരെയും രഹസ്യമായി സംസ്കരിച്ച സ്‌ഥലം. 'പ്...

"ഓഗാ, ഇക്കോ ഓ നി ബാജേ ഓ..!!"

Image
“പാസഞ്ചേഴ്‌സ് ട്രാവെല്ലിങ് വിത്ത് എമിറേറ്റ്സ് എയർ ലൈൻ ടു ദുബായ്.........” ഇത്രയും കേട്ടപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടി. ജീവിതത്തിൽ ആദ്യമായി വിമാനയാത്ര, അതും കേട്ടറിവ് മാത്രമുള്ള നൈജീരിയയിലേക്ക്, കേട്ടതത്രയും മോശം വാർത്തകളും... ഇതൊക്കെയാണെങ്കിലും ജീവിതം പച്ചപിടിപ്പിക്കാൻ രണ്ടും കല്പിച്ചു ഇറങ്ങിയതായിരുന്നു. ആദ്യത്തെ വിമാനയാത്ര ആയതിനാൽ അല്പം പേടിയും കൺഫ്യൂഷനും... കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കും അവിടെനിന്ന് ലാഗോസിലേക്കും.. സ്വന്തക്കാരെയും നാടിനെയും പിന്നിലാക്കി വിമാനം കുതിച്ചുയർന്നു. രാത്രിയായതു കാരണം താഴെ വർണശബളമായ കാഴ്ചയൊരുക്കി വൈദ്യുതി ദീപങ്ങൾ.... എല്ലാത്തിനെയും പിന്നിലാക്കി വിമാനം ദുബായിലേക്ക്... വിമാനം ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി. ലാഗോസിലേക്കുള്ള വിമാനത്തിനായുള്ള ബോർഡിങ് ഗേറ്റ് കണ്ടുപിടിക്കണം. ട്രാൻസ്ഫർ ലെയ്‌നിലൂടെ മുന്നോട്ടുപോയി. ദുബായ് എയർപോർട്ടും, ഡ്യൂട്ടിഫ്രീയും അദ്‌ഭുതത്തോടുകൂടി മാത്രമേ അന്നും അതിനുശേഷവും കണ്ടിരുന്നുള്ളൂ. ക്രൂഡ് ഓയിൽ ഒരു രാജ്യത്തെ എത്രമാത്രം വികസിതമാക്കുമെന്നു ഞാൻ മനസ്സിൽ ചിന്തിക്കുകയായിരുന്നു അപ്പോൾ.... നീണ്ട 7 മണിക്കൂർ നേരത്ത...